18 വയസ്സ് തികയാത്ത കുട്ടികളെ കൊണ്ട് വാഹനമോടിപ്പിക്കുന്ന രക്ഷിതാക്കൾ സാധാരണയായി പറയാറുള്ള ചില മറുപടികൾ ഇങ്ങനെയാണ്.

18 വയസ്സ് തികയാത്ത കുട്ടികളെ കൊണ്ട് വാഹനമോടിപ്പിക്കുന്ന രക്ഷിതാക്കൾ സാധാരണയായി പറയാറുള്ള ചില മറുപടികൾ ഇങ്ങനെയാണ്.

- വീട്ടുകാർ അറിയാതെ എടുത്തു പോകുന്നതാണ് 

തീരെ അനുസരണ ഇല്ലാതെ പോകുന്നതാണ്.

കടയിലേക്ക് മാത്രമേ വണ്ടി എടുത്ത് പോവാറുള്ളൂ

അവൻ്റെ ചേട്ടനോ അച്ഛനോ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഓടിക്കാറുള്ളു.

അപ്പുറത്തെ വീട്ടിലെ പയ്യൻ വണ്ടി ഓടിക്കുന്നുണ്ട് അതുകണ്ടിട്ടാണ്.

മെയിൻ റോഡിലേക്കൊന്നും പോകാറില്ല.

ഇങ്ങനെ എന്തൊക്കെ കാരണങ്ങൾ പറയാനുണ്ടായാലും മക്കൾ നമ്മുടേതാണെന്ന ബോധവും അവർ ഉണ്ടാക്കുന്ന അപകടങ്ങൾമൂലം ഉണ്ടാകുന്ന ദു:ഖവും സാമ്പത്തിക ബാധ്യതകളും ജീവിതകാലം മുഴുവൻ നമ്മേ വേട്ടയാടാൻ ഇടയാക്കുമെന്ന് അറിയുക.

മോട്ടോവാഹന നിയമം സെക്ഷൻ 199 Aപ്രകാരം താഴെ പറയും പ്രകാരം ശിക്ഷ ലഭിക്കുന്നതാണ്.

 1. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള 10000 രൂപ പിഴ കൂടാതെ

 2. രക്ഷിതാവിനോ ഉടമക്കോ 25000 രൂപ പിഴ.

 3. രക്ഷിതാവിനോ, വാഹന ഉടമയ്ക്കോ ഒരു വർഷം തടവ് ശിക്ഷ.

 4. വാഹനത്തിൻ്റെ റെജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കൽ.

 5. വാഹനമോടിച്ച പ്രായമാവാത്ത കുട്ടിക്ക് 25 വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലേണേർസ് /ഡ്രൈവിംഗ് ലൈസൻസ് അപേക്ഷിക്കുന്നതിന് വിലക്ക്.

 6. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികൾ

കുട്ടികളെ സുരക്ഷിത ബോധമുള്ളവരായി വളർത്താം.
വാഹനത്തിൻ്റെ താക്കോലുകൾ അവർക്ക് ലഭ്യമാകാത്ത തരത്തിൽ സൂക്ഷിക്കാം.

#NoKeysForKids #nokeysforkids 
#juveniledriving #juveniledrivingkills #juveniledrivers #mvdkerala