സെക്രട്ടറിയേറ്റിനു മുന്നിൽ KSRTC ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം...

ഇന്ന് രാവിലെ 10.15 നു സെക്രട്ടറിയേറ്റിനു മുന്നിൽ ഉണ്ടായ KSRTC ( RNK 183) ബസ് അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞു.

പേയാട് സ്വദേശിനി ഗീതയാണ് (62) മരണപെട്ടത്.ഭർത്താവിന്റെ മുൻപിൽ വച്ചായിരുന്നു ദാരുണ അന്ത്യം ഉണ്ടായത്.
 ഭർത്താവ് പ്രദീപിനോടൊപ്പം, ഈ ബസ്സിൽ തന്നെ പേയാട് നിന്നും വന്ന ഗീത സ്റ്റാച്യു വിൽ ഇറങ്ങി, ബസ്സിന്റെ മുന്നിൽ കൂടി, റോഡ് മുറിച്ചു കടക്കുമ്പോൾ ആയിരുന്നു അപകടം.

ജനറൽ ആശുപത്രിയിൽ പോകാൻ ആയിരുന്നു റോഡ് മുറിച് കടക്കാൻ ശ്രമിച്ചത്.
ഇവർ ബസ്സിന്റെ മുന്നിൽ കൂടി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നത്, ഡ്രൈവർ കാണാത്തതാണ് അപകടത്തിനു കാരണം.