INTUC നടയറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 79-ാം സ്വാതന്ത്ര്യ ദിനത്തിൽ നടയറ ഓട്ടോ സ്റ്റാന്റിന് മുൻവശം പതാക ഉയർത്തി മധുര വിതരണം നടത്തി..

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 
നേതൃത്വം നൽകിയ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം.....

മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തവും ജവഹർലാൽ നെഹ്രുവിന്റെ ദീർഘവീക്ഷണവും സർദാർ വല്ലഭായ് പട്ടേലിന്റെ നിശ്ചയദാർഢ്യവും ഈ രാജ്യത്തിന് സ്വാതന്ത്ര്യവും അഖണ്ഡതയും നേടിത്തന്നു.....

എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിക്കുന്ന ഒരു ഇന്ത്യ എന്നതായിരുന്നു നമ്മുടെ നേതാക്കളുടെ സ്വപ്നം.....

പക്ഷെ ഇന്ന്, 79 -വർഷങ്ങൾക്കിപ്പുറം, 
ആസ്വപ്നംഅപകടത്തിലായിക്കൊണ്ടിരിക്കുകയാണോ എന്ന് നാം ഓരോരുത്തരും ചിന്തിക്കണം......

മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു, വർഗീയ ശക്തികൾ നമ്മുടെ ഐക്യത്തെ തകർക്കുന്നു, രാജ്യത്തിന്റെ സമ്പത്ത് ഏതാനും കോർപ്പറേറ്റുകൾക്കായി തീറെഴുതപ്പെടുന്നു....

ജനാധിപത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത്, ഭരണഘടന സംരക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ടിയിരിക്കുന്നു.....

സത്യം, അഹിംസ, സർവ്വമത സമഭാവന എന്നീ ഗാന്ധിജിയുടെ മൂല്യങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട്..

ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്....

നെഹ്റുവിൻ്റെ ദർശനങ്ങളായ ശാസ്ത്രീയ മനോഭാവവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടും മുറുകെ പിടിച്ചു കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ കഴിയൂ എന്ന് ഉണർത്തികൊണ്ട്...

INTUC -നടയറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനത്തിൽ.!!!.

നടയറ ഓട്ടോ സ്റ്റാന്റിന് മുൻവശത്ത് അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റും,INTUC റീജണൽ വർക്കല നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ അക്ബർഷാ വർക്കല പതാക ഉയർത്തി മധുര വിതരണം ചെയ്തു....

കോൺഗ്രസ് നേതാവും നടയറ മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായ റഹീം ചരുവിള, നാസർ കെ കെ ഹൗസ്,അർഷാദ് നടയറ, ഷിബു നടയറ,നിയാസ് നടയറ,ഷാക്കിർ നടയറ, നിസാർ നടയറ, സജീർ നടയറ, സലീം നടയറ, സുധീർ നടയറ,നിഹാസ് നടയറ എന്നിവർ പങ്കെടുത്തു......