ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.,ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയായിരുന്നു അപകടം

ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു...ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയായിരുന്നു അപകടം
ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേര്‍ത്തല പുതിയകാവ് ശാസ്താങ്കലിലാണ് സംഭവം
വയലാര്‍ പഞ്ചായത്തിലെ മംഗലശ്ശേരി നികര്‍ത്തില്‍ വിഷ്ണുവിന്റെയും സൗമ്യയുടെയും മകന്‍ അഭിജിത്ത് (13) ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. ശാസ്താങ്കലിലെ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അഭിജിത്ത് മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാർ ഉൾപ്പെടെ ചേർന്ന് അഭിജിത്തിനെ ഉടൻ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കണ്ടമംഗലം എച്ച്എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിജിത്ത്.


കഴിഞ്ഞ കുറേ ദിവസങ്ങളായി ഇത്തരം മുങ്ങിമരണങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു....
ഗൗരവമായി എടുക്കണം.... കുട്ടികളെ ശ്രദ്ധിക്കണം...