ആണ്‍സുഹൃത്ത് റമീസ് തന്നെ വഞ്ചിച്ചതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചതായും തന്‍റെ മരണത്തിനുത്തരവാദി ഇവരെല്ലാമാണെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.സംഭവത്തില്‍ ആരോപണവിധേയനായ റമീസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു
മൂവാറ്റുപുഴ ടി ടി ഐയിലെ വിദ്യാര്‍ഥിനിയായിരുന്ന സോനയെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കോതമംഗലത്തെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ജോലിക്കുപോയ അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു സോനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യാക്കുറിപ്പും വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.സോനയുടെ സഹപാഠിയായിരുന്ന ആണ്‍സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ആത്മഹത്യാക്കുറിപ്പിലുണ്ട്.മതം മാറാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് പ്രധാന ആരോപണം.മതംമാറിയാൽ മാത്രമെ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ എന്ന് റമീസ്
വീട്ടുകാരെക്കൊണ്ട് പറയിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.ഒടുവില്‍ മതം മാറാമെന്ന് സമ്മതിച്ചെങ്കിലും റമീസും കുടുംബവും തന്നോട് ക്രൂരത തുടര്‍ന്നുവെന്നും മതം മാറിയാല്‍ മാത്രം പോരെന്നും തന്‍റെ വീട്ടില്‍ത്തന്നെ നില്ക്കണമെന്ന് അവര്‍ നിര്‍ബന്ധിച്ചതായും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു. റമീസ് നെതിരെ മറ്റ് ചില ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് മതം മാറാൻ കഴിയില്ലെന്ന് പിന്നീട് തന്റെ സഹോദരി പറഞ്ഞതിനെ തുടർന്ന് സഹോദരിയെ റമീസിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും സഹോദരൻ ബേസിൽ എൽദോസ് പറഞ്ഞു..റമീസിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയ കോതമംഗലം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.റമീസും സോനയും തമ്മിലുള്ള ഫോണ്‍സംഭാഷണങ്ങളും വാട്സാപ്പ് ചാറ്റുമെല്ലാം പോലീസ് പരിശോധിച്ചുവരികയാണ്. പാനായിക്കുളം സ്വദേശിയും 24കാരനുമായ റമീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ്.