വർക്കല..ഇടവ, ശ്രീയെട്ട് സ്വദേശി സനീർ സിറാജുദ്ദീൻ (43) ആണ് മരിച്ചത്. ദമാം 91 ഫൈസലിയയിൽ സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു......രണ്ട് വർഷത്തെ ജോലിക്ക് ശേഷം ആദ്യമായി അവധിക്കായി നാട്ടിൽ പോയിരുന്ന ശനിയാഴ്ച പുലർച്ചെയാണ് ദമാമിൽ തിരിച്ചെത്തിയത്. ഞായറാഴ്ച രാവിലെ പതിവ് സമയത്ത് ജോലിക്ക് കാണാത്തതിനെ തുടർന്ന് തൊഴിലുടമ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ ജീവകാരുണ്യപ്രവർത്തകരെത്തി
മൃതദേഹം ആശുപത്രിയിലെത്തിച്ച് മരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. ...
അവധി കഴിഞ്ഞ് സനീർ സിറാജ് പ്രവാസ മണ്ണിലേക്ക് വീണ്ടുമെത്തിയത് തലേ ദിവസം പുലർച്ചെയാണ്....
സംഭവദിവസം അതിരാവിലെ സൗദി റെഡ് ക്രസന്റ് ആംബുലൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു പ്രവാസി സുഹൃത്തിന്റെ വാട്സാപ്പിലേക്ക് വന്ന ഒരു സന്ദേശം എത്തുന്നു..... ഇന്ത്യക്കാരനായ ഒരാൾ അയാളുടെ താമസ സ്ഥലത്ത് മരണപ്പെട്ട വിവരമായിരുന്നു അത്.... അവർ മരണപ്പെട്ട ഇന്ത്യക്കാരന്റെ സ്പോൺസറായ വനിതാ
യുവതിയുടെ മൊബൈൽ നമ്പർ നൽകി...
കാര്യങ്ങൾ തിരക്കിയപ്പോൾ മലയാളിയാണെന്ന് അറിയാൻ കഴിഞ്ഞു സ്പോൺസർ നൽകിയ ലൊക്കേഷൻ പ്രകാരം അദ്ദേഹം മരണപ്പെട്ട ആളുടെ റൂമിലേക്ക് എത്തുന്നു... സ്പോൺസർ വനിത റൂം തുറന്നു കാണിച്ചു കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് വല്ലാതെ ഒന്ന് പിടഞ്ഞു..... തലേന്നാണ് അവധി കഴിഞ്ഞ് സനീർ സിറാജ് അവിടെ വന്നിറങ്ങിയത്, 24 മണിക്കൂർ ആവും മുൻപേ മരണം അദ്ദേഹത്തെ തട്ടിയെടുത്തു. ആ കൊച്ചു മുറിയിൽ ഒരു വലിയ പെട്ടി ആർക്കൊക്കെയോ
കൊണ്ടുവന്നിരിക്കുന്ന ബേക്കറി മറ്റ് പലഹാര സാധനങ്ങളാണ് കാണാൻ കഴിഞ്ഞത്........