ശാസ്തമംഗലത്തെ കെപിസിസി ഓഫീസിനടുത്ത് വെച്ചാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനമാണ് തടഞ്ഞത്. ഇതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗത തടസ്സമുണ്ടായി.മാധവ് സുരേഷ് ലഹരിയിലായിരുന്നു എന്ന് വിനോദ് കൃഷ്ണ പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് മാധവ് സുരേഷിനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ചു. ബ്രെത്ത് അനലൈസര്‍ വെച്ച് പരിശോധന നടത്തി. മദ്യപിച്ചിട്ടില്ലാത്തതിനാല്‍ പറഞ്ഞുവിട്ടു. തന്റെ വാഹനത്തിലിടിച്ചു എന്നായിരുന്നു വാഹനം തടയാനുള്ള കാരണമായി മാധവ് സുരേഷ് പറഞ്ഞത്.