ഓണത്തിനുശേഷം മിൽമ പാൽ വില കൂടും

തിരുവനന്തപുരം: ഓണത്തിനു ശേഷം മിൽമ പാൽ വില വർധിപ്പിക്കും. ആഗസ്റ്റ് 29ന് ചേ രുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിൽ ഇ ക്കാര്യം ചർച്ച ചെയ്യും. ഉൽപാദന ചെലവ് ഗ ണ്യമായി വർധിച്ചതിനെ തുടർന്ന് ഒരു വർഷ മായി ക്ഷീരകർഷകർ പാൽവില വർധിപ്പിക്ക ണമെന്ന ആവശ്യം ഉന്നയിക്കുകയാണ്.

2022 ഡിസംബറിലാണ് മിൽമ പാലിന് ലിറ്ററി ന് ആറു രൂപ വർധിപ്പിച്ച് 52 രൂപയാക്കിയത്.

മിൽമയുടെ പാൽ ഇനി കുപ്പിയിലും ലഭി ക്കും. ഒരു ലിറ്റർ ബോട്ടിൽ ബുധനാഴ്ച മുത ൽ വിപണിയിലെത്തും. 70 രൂപയാണ് വില. ഗുണമേന്മയുള്ള ഫുഡ്‌ഗ്രേഡ് ബോട്ടിലാണ് പാക്കിങ്ങിന് ഉപയോഗിക്കുന്നതെന്ന് മിൽമ ചെയർപേഴ്സൻ മണി വിശ്വനാഥ് വാർത്തസ മ്മേളനത്തിൽ അറിയിച്ചു.

ആദ്യ ഘട്ടമെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് നടപ്പാക്കുന്നത്. തുടർ ന്ന് വിപണി നിരീക്ഷിച്ച ശേഷം കൊല്ലം, ആല പ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് വ്യാപിപ്പി ക്കും.മിൽമ ഭരണസമിതി അംഗങ്ങളായ കെ. കൃഷ്ണൻപോറ്റി, കെ.ആർ. മോഹനൻ പി ള്ള, ജയ വിശ്വനാഥ് എന്നിവരും വാർത്തസ മ്മേളനത്തിൽ പങ്കെടുത്തു.

ക്ഷീരകർഷകർക്ക് ഓണത്തിന് മിൽമ 4.8 കോടി രൂപയുടെ ഇൻസെൻ്റീവ് നൽകും. ഈ സാമ്പത്തിക വർഷത്തിൽ ആദ്യമായാണ് ഇ ൻസെന്റീവ് നൽകുന്നത്.

ജൂലൈ മുതൽ കർഷകർ നൽകിയ പാലിന് ലിറ്ററിന് നാലു രൂപയും സഹകരണ സംഘ ങ്ങൾക്ക് ഒരു രൂപയും ഉൾപ്പെടെ ആറു രൂപ അധികം നൽകാൻ തീരുമാനിച്ചു.കഴിഞ്ഞ വ ർഷം 39.6 കോടി ലാഭമുണ്ടാക്കി. ഇതിൽ 85 ശതമാനം ക്ഷീരകർഷകർക്ക് ഇൻസെന്റീവാ യി നൽകി.