തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു. വലിയതുറ പൊലീസ് സ്റ്റേഷനിലെ മനു എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കുത്തേറ്റത്.

തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു. വലിയതുറ പൊലീസ് സ്റ്റേഷനിലെ മനു എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കുത്തേറ്റത്. കൊച്ചുള്ളൂരിലെ വീടിന് മുന്നിൽ വെച്ച് രാത്രി പത്തരയോടെയായിരുന്നു സംഭവം. നാട്ടുകാർ ചേർന്ന് മനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.സംഭവത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച വിവരം പുറത്തു വന്നിട്ടില്ല.

വീട്ടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. നെഞ്ചിൽ രണ്ട് കുത്തേറ്റിട്ടുണ്ട്. മുഖത്തും വെട്ടേറ്റ പാടുണ്ട്. കുത്തിയയാൾ രക്ഷപ്പെടുകയായിരുന്നു.