ആറ്റിങ്ങൽ...മുദാക്കൽ ഗ്രാമപ്പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന് 200 ഭക്ഷ്യക്കിറ്റുകൾ നല്കി വാളക്കാട് ക്രൈസ്റ്റ് നഗർ പബ്ളിക് സ്കൂൾ. മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി നാട്, നൻമ, ആരോഗ്യം എന്ന മുദ്രാവാക്യത്തിനനുസരിച്ചാണ് നൽകിയത്. പഞ്ചായത്ത് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി വിദ്യാർത്ഥികളിൽ നിന്നും ഭക്ഷ്യക്കിറ്റുകൾ ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പാൾ ഫാദർ. ജോമോൻ അഗസ്റ്റിൻ CMI, വൈസ് പ്രിൻസിപ്പാൾ ബിന്ദു രമേഷ്, മെഡിക്കൽ ഓഫീസർ ഡോ: അഫ്ന, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പൂവണത്തുംമൂട് മണികണ്ഠൻ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിഷ്ണു രവീന്ദ്രൻ,വാർഡു മെമ്പർമാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.