തനിക്ക് സംവിധാനം മടുത്തുവെന്ന് പ്രിയദർശൻ. താൻ വിരമിക്കാൻ പോവുകയാണെന്ന് പ്രിയദർശൻ പറഞ്ഞു.
100–ാമത്തെ ചിത്രമായ ഹയ്വാന് ശേഷം താന്‍ വിരമിക്കാമെന്നാണ് കരുതുന്നതെന്ന് പ്രിയദർശൻ വ്യക്തമാക്കി.
അതേസമയം ഒപ്പം സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഹയ്വാന്.
ബിഗ് ബജറ്റ് ബോളിവുഡ് ചിത്രമായ ഹയ്വാന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
അക്ഷയ് കുമാർ, സൈഫ് അലി ഖാൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിതാരമായി എത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പ്രേക്ഷകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായാകും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.