ഭാര്യയും സഹോദരിയുമായി ശബരിമല ദർശനത്തിനെത്തിയ ബാബുരാജാണ് ഹൃദയാഘാതംമൂലം മരിച്ചത്. ക്ഷേത്ര ദർശനത്തിനുശേഷം സന്നിധാനത്ത് മുറിയിൽ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. മുറിയിൽ വച്ച് ബാബുരാജിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ബാബുരാജിനെ സന്നിധാനം പോലീസ് ആംബുലൻസിൽ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് അവിടെ നിന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം (നാളെ ) ചൊവ്വാഴ്ച രാവിലെ 10ന് കഴക്കൂട്ടം ശാന്തി തീരത്തിൽ സംസ്കരിക്കും. ഭാര്യ: സിന്ധു, മകൻ: വൈശാഖ് (ചെന്നൈ) സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.