പാലിയേക്കരയില്‍ ടോള്‍ പിരിവിന് തിരിച്ചടി; ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി

പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവ് നടത്താന്‍ അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ടോള്‍ നിര്‍ത്തലാക്കിയ ഉത്തരവ് സെപ്റ്റംബര്‍ ഒന്‍പത് വരെ നീട്ടി.

മണ്ണുത്തി – ഇടപ്പള്ളി പാതയിലെ തകര്‍ച്ച പരിഹരിച്ചെന്ന ദേശിയപാത അതോറിറ്റിയുടെ വാദം കോടതി തള്ളി. ജസ്റ്റിറ്റ് മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ടോള്‍ പിരിവിന് അനുമതി നിഷേധിച്ചത്.

ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.