കടയ്ക്കാവൂർ ഓവർബ്രിഡ്ജ് ഭാഗത്ത് ഗതാഗത നിയന്ത്രണം.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആലംകോട് – മീരാൻകടവ് റോഡ് പുനഃരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ കടയ്ക്കാവൂർ ഓവർബ്രിഡ്ജ് മുതൽ ചെക്കാലവിളാകം വരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തികൾ ഇന്ന്‌ രാവിലെ 8 മുതൽ ആരംഭിച്ചിട്ടുള്ളതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ആയതിനാൽ, കടയ്ക്കാവൂർ ഭാഗത്തുനിന്നും ചെക്കാലവിളാകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടയ്ക്കാവൂർ – റെയിൽവേ സ്റ്റേഷൻ – ജാനകി ഹോസ്പിറ്റൽ റോഡ് വഴിയും ചെക്കാലവിളാകം ഭാഗത്തുനിന്നും കടയ്ക്കാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാടൻനട റോഡ് – കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ – കടയ്ക്കാവൂർ വഴി പോകേണ്ടതാണെന്ന് പി.എം.യു കെ.ആർ.എഫ്.ബി അസിസ്റ്റന്റ്റ് എഞ്ചിനീയർ അറിയിച്ചു.