ആറ്റിങ്ങൽ: ആറ്റിങ്ങൽ വക്കം നടരാജൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും പ്രഭാഷണവും പ്രശ്നോത്തരി മത്സരവും പുസ്തകങ്ങൾ ഏറ്റുവാങ്ങൽ ചടങ്ങും സംഘടിപ്പിച്ചു.ഗ്രന്ഫശാലാ പ്രസിഡന്റ് അഡ്വ എസ് ലെനിന്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ പി.ജി.യുടെ ലോകം എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എസ് വിനോദ് പ്രഭാഷണം നടത്തി.ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തിൽ കിഴുവിലം ഗവ:യു.പി.എസിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ പ്രശ്നോത്തിരി നയിച്ചു.വിജയികൾക്ക് സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം പ്രദീപ് സമ്മാനവിതരണം നടത്തി.ചടങ്ങിൽ അവനവഞ്ചേരി കീഴേ മഠത്തിൽ ജയറാം ഗ്രന്ഥശാലയ്ക്ക് നൽകിയ പുസ്തകങ്ങൾ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി.ജില്ലാ കൗൺസിൽ അംഗങ്ങളായ എൻ സുരേഷ്,കെ.എസ് ഗിരി എന്നിവർ പങ്കെടുത്തു.പ്രശ്നോത്തിരിയിൽ ഒന്നാം സ്ഥാനം ലഭിച്ച വൈഷ്ണവ് ദേവ്,ശ്രീകുമാരൻ നായർ ടീമിന് കെ.എം വേലായുധൻ പിള്ള മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 3001/ രൂപയുടെ ക്യാഷ് അവാർഡും നൽകി.രണ്ടാം സമ്മാനം നേടിയ അഭിനവ് ശേഖർ, അമൽ വിജയ് ടീമിനും,കൃപ ബി.എസി നും 2001/ രൂപയുടെ ക്യാഷ് അവാർഡ് നൽകി.മൂന്നാം സ്ഥാനം നേടിയ മോഹന കുമാർ,ആശ ടീമിന് 1001/ രൂപ യുടെ ക്യാഷ് അവാർഡും നൽകി.ലൈബ്രറി സെക്രട്ടറി എം മുരളീധരൻ സ്വാഗതവും കമ്മിറ്റി അംഗം സി ദേവരാജൻ നന്ദിയും പറഞ്ഞു.