6 രൂപ വരെ കുറഞ്ഞിട്ടുണ്ട്....!!!
പച്ചത്തേങ്ങയുടെ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പ്രധാനമായും തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ഉത്പാദനം കൂടിയതും വെളിച്ചെണ്ണയുടെ വില വർധിച്ചതിനാൽ ആളുകൾ പാം ഓയിൽ ഉപയോഗിക്കാൻ തുടങ്ങിയതുമാണ് വിലയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഓണക്കാലമാകുമ്പോഴേക്കും വില 50 രൂപയിൽ എത്താൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ സൂചിപ്പിക്കുന്നു....!!!
വർഷങ്ങളോളം കുറഞ്ഞ വിലയിൽ നിന്നിരുന്ന പച്ച
ത്തേങ്ങയ്ക്ക് കഴിഞ്ഞ സെപ്റ്റംബറോടെ
യാണ് വില കൂടാൻ തുടങ്ങിയത്. ഒരു ഘട്ടത്തിൽ 100 രൂപ കടക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇപ്പോൾ വില കുറയുന്നത്. 2022-23 വർഷത്തിൽ
20-നും 28-നും ഇടയിലായിരുന്നു പച്ചത്തേങ്ങയുടെ വില. കഴിഞ്ഞ ഒരു വർഷം കൊണ്ട് വലിയ തോതിൽ ഉയർന്ന വിലയാണ് ഇപ്പോൾ ഓരോ ദിവസവും കുറയുന്നത്....!!!