തൃശൂർ: കേരള സാഹിത്യ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിന് എംടിയുടെ പേര് നൽകാൻ തീരുമാനം. കേരള സാഹിത്യ അക്കാദമി എംടി ഓഡിറ്റോറിയം എന്ന് പേരിടും. 17 ന് സാർവ്വദേശീയ സാഹിത്യോത്സവ ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിയാണ് നാമകരണം നടത്തുക. അതേ സമയം സാഹിത്യ അക്കാദമി ലൈബ്രറിക്ക് ലളിതാംബികാ അന്തർജനത്തിന്റെ പേരിടും. ലളിതാംബിക അന്തർജനം സ്മാരക ലൈബ്രറി എന്ന് നാമകരണം നടത്തുന്നത് ധനമന്ത്രി കെ .എൻ. ബാലഗോപാൽ ആയിരിക്കും.
സാർവദേശീയ സാഹിത്യോത്സവ സമാപനദിവസമായ 21 നാണ് ലൈബ്രറിയുടെ പുനർനാമകരണം. എം ടി യുടെ പേര് ഇടുമ്പോൾ ലളിതാംബികയെ ഒഴിവാക്കുന്നു എന്ന വിമർശനം നേരത്തെ സാഹിത്യ രംഗത്ത് സജീവമായിരുന്നു. പിന്നാലെയാണ് ലൈബ്രറിക്ക് ലളിതാംബികയുടെ പേര് നൽകുന്നത്.