💢ഓരോ മലയാളിക്കും അത്തം ഒരു ഓര്‍മ്മപ്പെടുത്തലാണ്. കേരളത്തിന്റെ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒന്നാണ് അത്തം നാള്‍. ഓണാഘോഷത്തിന്റെ ആരംഭം കുറിക്കുന്ന ഈ ദിനം പണ്ടുകാലം മുതല്‍ക്കേ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ചിങ്ങമാസത്തിലെ അത്തം നാളിലാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. #അത്തം മുതല്‍ പത്ത് ദിവസമാണ് #ഓണം ആഘോഷിക്കുന്നത്.
💢ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. പൂക്കളമിട്ടും മറ്റ് ഒരുക്കങ്ങളിലൂടെയും മലയാളികള്‍ ഈ ദിനത്തെ വരവേല്‍ക്കുന്നു. വിവിധ പൂക്കളും വര്‍ണ്ണങ്ങളും ചേര്‍ത്തൊരുക്കുന്ന #അത്തപ്പൂക്കളം ഈ ദിവസത്തിന്റെ പ്രധാന ആകര്‍ഷണമാണ്. ഐതിഹ്യങ്ങള്‍ അനുസരിച്ച്, മഹാബലിയെ വരവേല്‍ക്കാനാണ് പൂക്കളം ഒരുക്കുന്നത്. കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യവും പരമ്പരാഗത ആചാരങ്ങളും ഈ ആഘോഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നു...
💢അത്തം നാളില്‍ തുടങ്ങുന്ന ആഘോഷങ്ങള്‍ തിരുവോണത്തോടെ പാരമ്യത്തിലെത്തുന്നു. ഈ പത്ത് ദിവസവും മലയാളികള്‍ ഒത്തുചേരലിന്റെയും സന്തോഷത്തിന്റെയും പുതിയ അധ്യായങ്ങള്‍ രചിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ മഹത്തായ പ്രതീകമായി അത്തം കാലങ്ങളായി നിലനില്‍ക്കുന്നു.
#അത്തച്ചമയം
💢മലയാളികളുടെ ദേശീയ ഉത്സവമായതിനാല്‍ തന്നെ സര്‍ക്കാര്‍ തലത്തിലും ആഘോഷങ്ങള്‍ നടക്കും. സംസ്ഥാനത്തിന്റെ ഓണാഘോങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് അത്തച്ചമയ ഘോഷയാത്രയും അത്തം നാളിലാണ് നടക്കുന്നത്. തൃപ്പൂണിത്തുറയില്‍ ഓണത്തോട് അനുബന്ധിച്ച് ഇന്ന് (ചിങ്ങമാസത്തിലെ അത്തം നാളില്‍) നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. ഇതിന് പിന്നില്‍ ഒരു ചരിത്രവും ഉണ്ട്.
💢അത്തം നാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ സമേതനായി ഘോഷയാത്രയോടെ പ്രജകളെ കാണാനെത്തിയിരുന്നു. ഇതിനെയാണ് അത്തച്ചമയം എന്ന് പറയുന്നത്. 1949 ല്‍ തിരുവിതാംകൂര്‍ - കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിര്‍ത്തലാക്കിയെങ്കിലും ആഘോഷങ്ങള്‍ക്ക് മുടക്കം വന്നിട്ടില്ല. അതിനാല്‍ തന്നെ സര്‍ക്കാര്‍ ആഘോഷത്തിന്റെ ഭാഗമായി അത്തച്ചമയം ആചരിക്കാറുണ്ട്.
💢അത്തം നാളിലാണ് പൂക്കളമിട്ട് തുടങ്ങുന്നത് എന്ന് പറഞ്ഞല്ലോ. അത്തം നാളില്‍ തുമ്പപ്പൂ കൊണ്ടാണ് പൂക്കളം ഇടേണ്ടത്. രണ്ടാം നാളായ ചിത്തിരയില്‍ തുളസിപ്പൂവാണ് ഇടുന്നത്. മൂന്നാം നാള്‍ തൊട്ടാണ് നിറമുള്ള പൂക്കള്‍ ഉപയോഗിക്കേണ്ടത്. അത്തം നാളില്‍ ഒരു നിര പൂ മാത്രമേ പൂക്കളത്തിന് പാടുള്ളൂ. കൂടാതെ ഈ ദിവസം ചുവന്നപൂക്കള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നും പറയാറുണ്ട്.
💥പൊന്നിന്‍ചിങ്ങത്തിലെ അത്തം പിറന്നു, അത്തം ആശംസകള്‍...
🌼Media16 news🌼