അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ
ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ
ആകെയുള്ള 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് ചെയ്തത്. ഗിന്നസ് പക്രുവാണ് അവസാനമായി വോട്ട് ചെയ്തത്.
വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ഇരുതാരങ്ങളും ലീഡ് ചെയ്യുന്നുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.