കണ്ണൂരിലെ രണ്ട് രൂപ ഡോക്ടര്‍ ! ഡോ. എ കെ രൈരു ഗോപാല്‍ അന്തരിച്ചു

ഡോ. എ കെ രൈരു ഗോപാല്‍ അന്തരിച്ചു. കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാല്‍(80)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രണ്ട് രൂപ മാത്രം ഫീസ് വാങ്ങിയാണ് ഏറെക്കാലം രോഗികളെ ചികിത്സിച്ചത്. ഡോ രൈരു ഗോപാലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

ഡോ. എ.കെ. രൈരു ഗോപാലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ജനകീയ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന കണ്ണൂര്‍ താണയിലെ ഡോ. എ.കെ. രൈരു ഗോപാലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അര നൂറ്റാണ്ടോളം രോഗികളില്‍ നിന്ന് രണ്ട് രൂപ ഫീസ് മാത്രം ഈടാക്കിയായിരുന്നു അദ്ദേഹത്തിന്റെ പരിശോധന. പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു അദ്ദേഹത്തിന്റെ സേവന സന്നദ്ധത എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.