ഓയൂര്‍: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച് റോഡില്‍ വീണ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആറ്റൂര്‍ക്കോണം, മുളക് വിളയില്‍, പണയില്‍ വീട്ടില്‍ പരേതനായ തങ്കപ്പന്‍ പിള്ളയുടെ ഭാര്യ തങ്കമ്മ (76) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് കരിങ്ങന്നൂര്‍ ആലുംമൂട് ജംഗ്ഷന് സമീപമായിരുന്നു അപകടം.
അഞ്ചല്‍-കൊട്ടിയം റോഡില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ ആയൂരില്‍ നിന്നും ആലുംമൂട്ടിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ തങ്കമ്മ ആലുംമൂട് ജംഗ്ഷനിലെ ബസ്‌സ്റ്റോപ്പ് എത്താറായപ്പോള്‍ സീറ്റില്‍ നിന്നും എഴുന്നേറ്റതോടെ ബാലന്‍സ് തെറ്റി ഫുഡ് ബോഡില്‍ വീണ് ഡോറില്‍ തട്ടുകയും ഡോര്‍ തുറന്ന് തെറിച്ച് റോഡിലേക്ക് വീഴുകയുമായിരുന്നു. സാരമായി പരിക്കേറ്റ തങ്കമ്മയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...