കത്തിൽ മാല കൈവശം വെച്ച സമയത്ത് നെഗറ്റീവ് ഫീൽ ഉണ്ടായെന്നും, ഇത്രയും ദിവസം മാല കൈവശം വെച്ചതിൽ മാപ്പ് ചോദിക്കുന്നുവെന്നും പറയുന്നു. മാല തിരികെ ലഭിച്ച വിവരം ദാമോദരൻ തന്നെയാണ് പങ്കുവെച്ചത്. മാല നഷ്ടപ്പെട്ട വിവരം ഷെയര്‍ ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നാല് പവന്‍ സ്വര്‍ണം ഉടമയുടെ വീട്ടിലെത്തിച്ച, കത്ത് എഴുതിയ അജ്ഞാതന്‍ ആര് എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
താലി മാലയോടൊപ്പമുണ്ടായ കത്തില്‍ പറയുന്നതിങ്ങനെ……
ഈ മാല എന്റെ കൈയില്‍ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു എന്നാല്‍ കൈയില്‍ എടുക്കുന്തോറും നെഗറ്റീവ് ഫീലിങ് ഒരു വിറയല്‍. പിന്നെ കുറേ ആലോചിച്ചു എന്ത് ചെയ്യണം. വാട്‌സാപില്‍ മെസേജ് കണ്ടു കെട്ടു താലിയാണ്. പിന്നെ തീരുമാനിച്ചു വേണ്ട ആരാന്റെ മുതല്‍ വേണ്ടാന്ന്. അങ്ങിനെ വിലാസം കണ്ടുപിടിച്ചു. ഞാന്‍ എന്നെ പരിചയപ്പെടുത്തുന്നില്ല. ഇത്രയും ദിവസം മാല കൈയില്‍ വെച്ചതിന് മാപ്പ് വേദനിപ്പിച്ചതിനും മാപ്പ്..
കുണ്ടംകുഴി