തിരുവനന്തപുരം വര്‍ക്കലയില്‍ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി. വര്‍ക്കല കുരയ്ക്കണ്ണി തൃക്കേട്ടയില്‍ സുനില്‍കുമാറിനാണ്(55) മര്‍ദ്ദനമേറ്റത്. ഓട്ടോ ചാര്‍ജ് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. സംഭവത്തില്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 2:30 ആയിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
വര്‍ക്കല പാപനാശത്തെ ഓട്ടോസ്റ്റാന്റില്‍ സവാരി കാത്ത് കിടക്കുകയായിരുന്ന സുനില്‍കുമാറിനെ യാതൊരു പ്രകോപനവും കൂടാതെ കാറില്‍ വന്നിറങ്ങിയ ആള്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനമേറ്റ സുനില്‍ കുമാര്‍ ഹൃദ്രോഗിയാണ്. പരിക്കേറ്റ സുനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.