ദുബായ്: അടുത്ത മാസം തുടങ്ങുന്ന വനിതാ ഏകദിന ലോകകപ്പിന് വേദിയാവമെന്ന കേരളത്തിന്‍റെ സ്വപ്നം സഫലമായില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്തേണ്ട മത്സരങ്ങള്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ മാറ്റിയപ്പോള്‍ പകരം വേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിന് പകരം നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമാണ് പകരം വേദിയായി ഐസിസി തെരഞ്ഞെടുത്തത്.
ലീഗ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങള്‍ക്കും സെമി ഫൈനലിനും ഫൈനല്‍ മത്സരത്തിനും മുംബൈ വേദിയാവും. ടൂര്‍ണമെന്‍റിന്‍റെ മറ്റ് വേദികളില്‍ മാറ്റമില്ല. ഗുവാഹത്തി, ഇന്‍ഡോര്‍, വിശാഖപട്ടണം, കൊളംബോ എന്നിവയാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകുന്ന വനിതാ ഏകദിന ലോകകപ്പിന്‍റെ വേദികൾ. സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തോടെയാണ് ടൂര്‍ണമെന്‍റിന് തുടക്കമാകുക.