കടുത്ത പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

വിതുര...കടുത്ത പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥി ആരതി (16) ആണ് മരിച്ചത്. വിതുര ആനപ്പാറ ചിറ്റാർ രാജേഷ് ഭവനിൽ രാജേഷ്, സൗമ്യ ദമ്പതികളുടെ മകളാണ്. പനിബാധിച്ച് വിതുര ഗവ. താലൂക്കാശുപത്രിയിലും തുടർന്ന് നെടുമങ്ങാട് ജില്ല ആശുപത്രിയിലും ചികിത്സതേടിയിരുന്നു. രോഗം ഭേദമാകാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ അഡ്മിറ്റായി. ഇന്നലെ പുലർച്ചെയോടെ മരിച്ചു.