ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും മാസമെന്നാണ് ചിങ്ങം അറിയപ്പെടുന്നത്. ചിങ്ങമാസത്തിലെ അത്തം പിറക്കുന്നത് ഓഗസ്റ്റ് 26 ചൊവ്വാഴ്ച.
മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണം ആഘോഷിക്കുന്നത് ചിങ്ങ മാസത്തിലാണ്.
അത് കൂടാതെ പല വിധത്തിലുള്ള സന്തോഷകരമായ ഐശ്വര്യദായകമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് ചിങ്ങ മാസത്തിലാണ്. കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമായത് കൊണ്ട് തന്നെ ഈ സമയം വളരെയധികം പ്രാധാന്യം മലയാളികള്‍ ചിങ്ങം 1-ന് നല്‍കുന്നു.
സമ്പൽസമൃദ്ധിയും ഐശ്വര്യവും കണ്ടുണരുന്നതിന് വേണ്ടി ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്ന ഒരു പുതുവര്‍ഷമായാണ് എല്ലാവരും ചിങ്ങമാസത്തെ കണക്കാക്കുന്നത്. കര്‍ക്കിടകത്തിലെ ആധിവ്യാധികള്‍ ഒഴിഞ്ഞ് ചിങ്ങത്തിലേക്ക് കടക്കുമ്ബോള്‍ അത് ഐശ്വര്യത്തിന്റെതായി മാറണം എന്നാണ് എല്ലാ മലയാളിയും ആഗ്രഹിക്കുന്നതും. ഈ ദിനത്തില്‍ പ്രത്യേക പൂജകളും ചടങ്ങുകളും പലയിടങ്ങളിലും നടക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.
പഞ്ഞക്കര്‍ക്കിടകത്തിന് അവസാനം
പഞ്ഞക്കര്‍ക്കിടകത്തിന് അവസാനം കുറിച്ച് ചിങ്ങം 1-ന് തുടക്കമിടുമ്പോൾ അത് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കുള്ള തുടക്കം കൂടിയാണ്. കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുരതകള്‍ ഉണര്‍ത്തുന്ന മാസമാണ് പൊന്നിന്‍ ചിങ്ങ മാസം. ഇന്ന് പക്ഷേ അന്യമായിക്കൊണ്ടിരിക്കുകയാണ് ചിങ്ങമാസത്തിലെ പല കാര്യങ്ങളും. വിളഞ്ഞ നെല്‍ക്കതിര്‍ കൊണ്ട് വന്ന് അകം നിറയ്ക്കുന്ന സമ്പന്നതയുടെ തുടക്കമാണ് ഓരോ മലയാളിക്കും ചിങ്ങം സമ്മാനിക്കുന്നത്