തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം; സുപ്രീംകോടതി

തെരുവുനായകളെ പിടികൂടി സുരക്ഷാ കേന്ദ്രത്തിലാക്കണമെന്ന രണ്ടംഗ ബഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി തിരുത്തി. തെരുവുനായകളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തുറന്നുവിടാമെന്ന് മുന്നംഗം ബെഞ്ചിന്റെ ഇടക്കാല വിധി.

അതേസമയം പേവിഷ ബാധയുള്ള നായകളെ തുറന്നുവിടരുതെന്നും വിധിയില്‍ പറയുന്നു. പൊതു ഇടങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും മൃഗസ്നേഹികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ദത്തെടുക്കാമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.


എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.


നായകളെ ഷെല്‍ട്ടര്‍ഹോമുകളിലേക്ക് മാറ്റണമെന്ന ജസ്റ്റിസ് പര്‍ദ്ദിവാലയുടെ ഉത്തരവ് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജസ്റ്റിസ് പര്‍ദ്ദിവാലയുടെ ബെഞ്ചില്‍ നിന്നാണ് കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്