വെഞ്ഞാറമൂട്ടിലെ ഭാര്യ വീട്ടിലേക്ക് വരവേ ബുള്ളറ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പട്ടാളക്കാരനായ യുവാവിന് ദാരുണാന്ത്യം.

വെഞ്ഞാറമൂട്ടിലെ ഭാര്യ വീട്ടിലേക്ക് വരവേ ബുള്ളറ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പട്ടാളക്കാരനായ യുവാവിന് ദാരുണാന്ത്യം.

 സംസ്ഥാനപാതയിൽ വെമ്പായം കൊപ്പത്തിന് സമീപം സ്ഥിരം അപകടമേഖലയിലാണ് ഉച്ചതിരിഞ്ഞ് അപകടം നടന്നത്.

 തിരുവനന്തപുരം പാപ്പനംകോട് താമസിക്കുന്ന 
 ആനയറ വടക്കേ മുല്ലൂർ വീട്ടിൽ ജയകുമാരൻ നായരുടെ മകൻ അഖിൽ ജെയാണ് മരണപ്പെട്ടത്
അഖിലിന്റെ ഭാര്യ ഐശ്വര്യക്കും സാരമായി പരിക്കേറ്റു.

 ഐശ്വര്യയ്ക്ക് നാളെ ഒരു പരീക്ഷയിൽ പങ്കെടുക്കുന്നതിനായി വെഞ്ഞാറമൂട് മാരിയത്തെ വീട്ടിൽ കൊണ്ട് വിടുന്നതിനായി വരയായിരുന്നു അപകടം.. വെമ്പായം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി വേണാട് ബസ് ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു.. അഖിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്.

മദ്രാസിൽ മിലിട്ടറി ഉദ്യോഗസ്ഥനായ അഖിൽ ഒരാഴ്ച മുമ്പ് ആണ് ലീവിന് നാട്ടിൽ എത്തിയത് .
 ഐശ്വര്യ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.