കൊല്ലം കടയ്ക്കലിൽ സിപിഎം - കോൺഗ്രസ് സംഘർഷം; കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു,

കൊല്ലം കടയ്ക്കലിൽ സിപിഎം - കോൺഗ്രസ് സംഘർഷം; കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു, ഡിവൈഎഫ്ഐ മേഖല പ്രസിഡന്‍റിന് തലയ്ക്ക് പരിക്ക്.
 കടയ്ക്കൽ പരുത്തി സ്കൂളിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ നിലനിന്നിരുന്നു. കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ കാർ മർദ്ദിച്ചു എന്ന് ആരോപിച്ചുകൊണ്ട് ഇന്ന് കടയ്ക്കലിൽ കെഎസ്‌യുവിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.

 തുടർന്ന് പ്രതിഷേധ പ്രകടനം കടന്നുവരുന്നതിനിടയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു എന്നുള്ളതാണ് ഇപ്പോൾ നടന്നിരിക്കുന്ന സംഭവങ്ങൾക്ക് കാരണം. വലിയ തരത്തിലുള്ള ഒരു സംഘർഷം അവിടെ നടന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് ക്രമസമാധാനം ശാന്തമാക്കിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്