കൊല്ലം ആയൂർ അകമണിൽ പുതുതായിനിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു.
ഇളമാട് അമ്പലം മുക്ക് കുഴിവിള വീട്ടിൽ അനീഷ് (35) ആണ് മരിച്ചത്.
ഇന്ന് രാവിലെപത്തുമണിയോടെ ജോലിക്കെത്തിയ അനീഷ് അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് നിന്നു താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഉടൻ ആയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ഇപ്പോൾ അഞ്ചൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുവരുന്നു...