നേമം സ്വദേശി ഷഹാന യാണ് തൂ-ങ്ങി മ-രിച്ചത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് താഴെ നിലയിലുള്ള പ്രാർത്ഥന ഹാളിൽ കുട്ടിയെ കാണാത്തതിനെ തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തിൻറെ രണ്ടാംനിലയിലെ വസ്ത്രങ്ങൾ മാറുന്ന സ്ഥലത്ത് തൂ-ങ്ങി നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.
അധികൃതർ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ഈ സ്ഥാപനത്തിൽ 170 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.
പെൺകുട്ടികൾ മാത്രമാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്.
ഈ കുട്ടി വന്നിട്ട് ഒരു വർഷത്തോളമായി എന്നാണ് അറിയാൻ കഴിയുന്നത്.
എല്ലാ കുട്ടികൾക്കും മതപഠനത്തോടൊപ്പം അടുത്തുള്ള സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതായി അധികൃതർ പറയുന്നു.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
മരണകാരണത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൂയപ്പള്ളി പോലീസ് അറിയിച്ചു.