കൊട്ടാരക്കരയിൽ പൊലീസ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി.

കൊട്ടാരക്കരയിൽ പൊലീസ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കര നീലേശ്വരം സ്വദേശി ആനന്ദ ഹരി പ്രസാദ് (49) നെയാണ് വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്നു ഹരിപ്രസാദ്.16 ദിവസം മുമ്പ് ഇദ്ദേഹത്തിൻ്റെ അമ്മ മരണമടഞ്ഞിരുന്നു. അന്ന് മുതൽ വലിയ മാനസിക വിഷമത്തിലായിരുന്നു. മാതാവിൻ്റെ വേർപാടിൽ മനംനൊന്താണ് മരണം എന്നാണ് കരുതുന്നത്