തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചെന്ന് വിധിയെഴുതിയവര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി

ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത്‌വിട്ട കരട് വോട്ടര്‍പട്ടികയില്‍ മരണപ്പെട്ടതായി രേഖപ്പെടുത്തിയ ഏഴ് വോട്ടര്‍മാര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി. ജീവിതത്തിലെ ഒരു അമൂല്യ അനുഭവം എന്ന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ ഇത്തരത്തില്‍ നിരവധി ആളുകള്‍ മരിച്ചുവെന്ന് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലെ ഒരു പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ 50 പേരുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബിജെപി നടത്തിയ വോട്ട് കൊള്ള ബീഹാറിലും നടത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.