കല്ലമ്പലം: ഏറ്റവും മികച്ച കുട്ടികളുടെ ഷോർട്ട് ഫിലിമിനുള്ള പ്രേംനസീർ പുരസ്കാരം നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിന്.സ്കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമ വേദിയിൽ വച്ച് സിനിമയുടെ സംവിധായകനായ സുൽജിത്തും അഭിനേതാക്കളായ കുട്ടികളും ചേർന്ന് പുരസ്‌കാരം സ്കൂളിന് കൈമാറി.അഡ്വ.വി.ജോയി എം.എൽ.എ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു.ആർ.എസ്.ഷിബു മുഖ്യപ്രഭാഷണം നടത്തി.ജില്ലാപഞ്ചായത്ത് മെമ്പർ ടി.ബേബിസുധ,നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ,പ്രിൻസിപ്പൽ ശ്രീകുമാർ,ഹെഡ്മാസ്റ്റർ അനിൽകുമാർ,പി.ടി.എ പ്രസിഡന്റ് ഗാന്ധിലാൽ,മുൻ പി.ടി.എ പ്രസിഡന്റുമാരായ ഹാരിസ്,ഫൈസൽഖാൻ തുടങ്ങിയവർ പങ്കെടുത്തു.വെളിച്ചത്തിലേക്ക് എന്ന സിനിമയ്ക്ക് കിട്ടുന്ന പതിമൂന്നാമത്തെ പുരസ്കാരമാണ് ഇത്.