തിരുവനന്തപുരത്ത് ഗ്രാമപഞ്ചായത്തംഗം ജീവനൊടുക്കി

തിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് അംഗം ആസിഡ് കുടിച്ച് ജീവനൊടുക്കി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പറായ ആര്യനാട് കോട്ടയ്ക്കകം പേഴുംകട്ടയ്ക്കൽ ശ്രീജ എസ് (47) ആണ് മരിച്ചത്. കോൺഗ്രസ് വാർഡ് അംഗമാണ്. റബ്ബർ ഷീറ്റ് ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുടിച്ചത്. മകളാണ് ആസിഡ് കുടിച്ച നിലയിൽ ശ്രീജയെ കാണുന്നത്. സാമ്പത്തിക പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക വിവരം.