കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രിയില്‍ കുടുംബം സഞ്ചരിച്ച ജീപ്പ് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കൊല്ലം അരിപ്പയില്‍ രാത്രി എട്ടുമണിയോടെയാണ് ജീപ്പില്‍ കാട്ടുപോത്തിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുത്തന്‍പുരയില്‍ വീട്ടില്‍ ഷെരീഫ്, ഭാര്യ അസീന, ഇവരുടെ മക്കള്‍, അസീനയുടെ മാതാവ് എന്നിവര്‍ക്ക് ആണ് പരിക്കേറ്റത്. ഇവരെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.