പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
കേരളത്തില്‍ അടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യാജ വോട്ടുകള്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് ചൂണ്ടിക്കാട്ടാമായിരുന്നെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
ഏഴ് കോടി വോട്ടര്‍മാരിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് എത്താന്‍ സാധിക്കുമോ എന്നായിരുന്നു ബിഹാറിലെ ചോദ്യം. ബിഹാറില്‍ കാലാവസ്ഥ ശരിയല്ല എന്നാണ് ആദ്യം പറഞ്ഞത്. സ്വന്തം വോട്ടുകള്‍ പരിശോധിക്കാനുള്ള അവസരം വെബ്സൈറ്റില്‍ ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഓഗസ്റ്റ് 1ന് വോട്ടര്‍ പട്ടികയുള്ള കരട് എല്ലാ പാര്‍ട്ടികള്‍ക്കും നല്‍കിയതാണ്. അവര്‍ ഒപ്പിട്ട ശേഷമാണ് വോട്ടര്‍ പട്ടികക്ക് അന്തിമരൂപം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.