ആറ്റിങ്ങലിൽ കാർ ഇടിച്ച് ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് ബസിനു മുകളിൽ പതിച്ചു.

ആറ്റിങ്ങൽ:ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ കൈപ്പറ്റ് മുക്കിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു.ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് പുറകെ വന്ന പ്രൈവറ്റ് ബസ്സിൽ പതിച്ചു.ഇതോടെ അയിലം റോഡിലെ ഗതാഗതം സ്തംഭിച്ചു.അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘം എത്തി പോസ്റ്റിനെ നീക്കം ചെയ്യുകയും കാറിറെ കയർ കെട്ടി വലിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.ആർക്കും പരിക്കില്ല.