കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രി യാത്രാ നിരോധിച്ചു. കനത്തമഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ഗ്യാപ്പ് റോഡിലെ വാഹന പാര്‍ക്കിംഗ് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ സാഹസിക വിനോദത്തിനും, ഖനനത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മുഴുവന്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.