കരണി സ്വദേശി നെല്ലുവായ് ജയേഷ് കുമാറിനാണ് കേരള സർക്കാരിന്റെ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. അതും കടമായി വാങ്ങിയ, ഫലപ്രഖ്യാപനം വരുമ്ബോഴും കയ്യില്‍ കിട്ടാത്ത ടിക്കറ്റിന്.
കല്‍പറ്റ - ബത്തേരി റൂട്ടിലോടുന്ന പൂക്കോട്ടില്‍ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ജയേഷ്. മിക്കപ്പോഴും ലോട്ടറി എടുക്കുന്ന സ്വഭാവം ഈ യുവാവിനുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ കല്‍പറ്റ പുതിയ ബസ് സ്റ്റാൻഡിലെ അമ്മ ലോട്ടറി ഏജൻസിയിലെ ജീവനക്കാരോട് അഞ്ച് ടിക്കറ്റുകള്‍ മാറ്റിവെക്കാൻ ജയേഷ് പറഞ്ഞിരുന്നു. അതില്‍ ഒന്നായ DA 807900 ടിക്കറ്റിനാണു അന്നു തന്നെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം അടിച്ചത്. ലോട്ടറി ഏജൻസിയിലെ ജീവനക്കാർ വിളിച്ചു പറഞ്ഞപ്പോഴാണ് ജയേഷും താനെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് അറിയുന്നത്.
ബുധനാഴ്ച്ച വൈകിട്ട് മൂന്നു മണിക്ക് ശേഷമാണ് ജയേഷിന് ലോട്ടറിക്കടയില്‍ നിന്ന് വിളിയെത്തിയത്. നിങ്ങള്‍ക്കു വേണ്ടി എടുത്തു വച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചതെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ജയേഷിനും ടിക്കറ്റിനെക്കുറിച്ച് ഓർമ വന്നത്. പിന്നീട് ലോട്ടറി ഏജൻസി ഉടമ ആരോഷ് വിളിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് തന്നെയാണ് അടിച്ചതെന്ന് മനസ്സിലായത്.
മിക്കപ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണു ജയേഷ് എന്ന് അമ്മ ലക്ഷ്മി പറഞ്ഞു. 9 സെന്റ് സ്ഥലമുള്ളതില്‍ പണി പൂർത്തീകരിക്കാത്ത ഒരു വീടാണുള്ളത്. ഈ പണം കിട്ടിയാല്‍ വീട് നന്നാക്കണം എന്നാണ് ആഗ്രഹമെന്നു ലക്ഷ്മി പറഞ്ഞു. കുറച്ച് സ്ഥലം വാങ്ങാനും ആലോചനയുണ്ടെന്നു ജയേഷ് പറഞ്ഞു. പതിവുപോലെ ബസില്‍ ജോലി തുടരാണ് തീരുമാനം. പരേതനായ നല്ലനാണ് അച്ഛൻ. ഒന്നാം സമ്മാനം അടിച്ച ലോട്ടറി കല്‍പറ്റയിലെ ബാങ്കില്‍ ഏല്‍പിച്ചു. കല്‍പറ്റ അമ്മ ലോട്ടറി ഏജൻസി പനമരം ദീപ്തി ലോട്ടറി ഏജൻസിയില്‍ നിന്നും എടുത്തു വിറ്റ ടിക്കറ്റാണിത്.