ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.,സഞ്ജു ടീമിൽ., ഗില്‍ വൈസ് ക്യാപ്റ്റന്‍

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുംബൈയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപനം നടത്തി.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. ഫിറ്റ്‌നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കും