അഴൂരിൽ രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ച് കോൺഗ്രസ്

ആധുനിക ഭാരതത്തിൻ്റെ ശില്പിയും, ഡിജിറ്റൽ ഇന്ത്യയുടെ സ്ഥാപകനുമായ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന രാജീവ്ജി അനുസ്മരണവും, പുഷ്പാർച്ചനയും, ദേശീയോദ്ഗ്രഥന പ്രതിജ്ഞയും നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ബി. മനോഹരൻ ദേശീയോദ്ഗ്രഥന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. നേതാക്കളായ കെ. ഓമന, മാടൻവിള നൗഷാദ്, ജി.സുരേന്ദ്രൻ, എസ്.ജി അനിൽ കുമാർ, എസ്.മധു, എസ് സുരേന്ദ്രൻ, രാജൻ കൃഷ്ണപുരം, അനുരാജ്, ജനകലത വി, അഴൂർ സന്തോഷ്, അഴൂർ രാജു തുടങ്ങിയവർ പങ്കെടുത്തു.