ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; ബില്ലില്‍ പേരോ നമ്പറോ ഉണ്ടാവില്ല; ജീവനക്കാര്‍ കുറ്റം സമ്മതിച്ചു

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ ജീവനക്കാര്‍ കുറ്റം സമ്മതിച്ചു. നേരത്തെ രണ്ട് പ്രതികളാണ് കേസില്‍ കീഴടങ്ങിയത്. അട്ടകുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന ഉരുവരെയും കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്. ശേഷം തട്ടിപ്പ് നടത്തിയ രീതി വീണ്ടും പ്രതികളെ കൊണ്ട് പുനരാവിഷ്‌കരിക്കുകയായിരുന്നു. 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പ്രതികള്‍ സമ്മതിച്ചു. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നതായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസായാതിനാലാണ് അന്വോഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതികളില്‍ രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

ദിയ കൃഷ്ണയുടെ ആഭരണ കടയായ ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ജീവനക്കാരികളായിരുന്ന വിനീത, രാധകുമാരി എന്നിവര്‍ ക്രൈംബ്രാഞ്ചിനോട് പങ്കുവച്ചത്. മെഷീന്‍ ഉപയോഗിച്ചുള്ള ക്യൂ ആര്‍ കോഡില്‍ കൃത്രിമം കാണിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവര്‍ വ്യക്തമാക്കിയത്.


സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന ബില്ലില്‍ കസ്റ്റമറുടെ പേരും ഫോണ്‍ നമ്പറും വയ്ക്കാറില്ലെന്ന് ജീവനക്കാരി പറയുന്നു.


നിലവില്‍ മൂന്നിടത്താണ് ക്രൈംബ്രാഞ്ച് പ്രതികളുമായി തെളിവെടുപ്പിനെത്തിയത്. ആഭരണം വാങ്ങിയ ജ്വല്ലറി, ദിയയുടെ ഫ്ളാറ്റ്, സ്ഥാപനം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. സംഭവത്തില്‍ രണ്ട് പ്രതികള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജറായെങ്കിലും മൂന്നാമത്തെയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂന്നാമത്തെയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.

ജീവനക്കാരികള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ ജീവനക്കാര്‍ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു.