മണമ്പൂരിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു

 ആറ്റിങ്ങൽ : മണമ്പൂർ ഗ്രാമപഞ്ചായത്തിന്റെയും മണമ്പൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷ പരിപാടികൾ ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് അധ്യക്ഷത വഹിച്ചു. മികവ് തെളിയിച്ച 18 കർഷകരെ ചടങ്ങിൽ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു.
      മണമ്പൂർ കൃഷി ഓഫീസർ അപർണ വി.എം സ്വാഗതമാശംസിച്ച ചടങ്ങിൽ വർക്കല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി.വി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലിസ്സി വി.തമ്പി, മണമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷി അസിസ്റ്റന്റുമാരായ ജീജു സി.വി, ബിജി കെ.പി, ദീപക് കെ.എസ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ, കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പ്‌ അംഗങ്ങൾ, കർഷക തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ -- മണമ്പൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷകദിനാഘോഷം ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു