വൈദ്യ പരിശോധനക്കിടെ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍

കളമശ്ശേരിയില്‍ വൈദ്യ പരിശോധക്ക് കൊണ്ടുവന്ന പ്രതി ചാടിപ്പോയി. തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ നിന്നും കൊണ്ടുപോയ പ്രതിയാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് ചാടിപോയത്. രണ്ട് മണിയോടെയായിരുന്നു സംഭവം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. കങ്ങരപ്പടിയില്‍ നിന്നാണ് അതിഥി തൊഴിലാളി അസാദുള്ളയെ പിടികൂടിയത്.