ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും മത്സരരംഗത്തുണ്ട്. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ട്രഷറർ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏഴ് ജനറൽ സീറ്റിലേക്ക് എട്ട് പേരും നാല് വനിതാസംവരണ സീറ്റിലേക്ക് അഞ്ച് പേരും മൽസരിക്കുന്നു. രാവിലെ 10 ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 1 ന് അവസാനിക്കും.അതേസമയം സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വിനയനും പരാജയപ്പെട്ടു.
തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ നടന്ന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലാണ് വിജയിച്ചത്. സജി നന്ത്യാട്ടിനെ പരാജയപ്പെടുത്തി 107 വോട്ടിന് ബി രാകേഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 128 വോട്ട് നേടി ലിസ്റ്റിൻ സ്റ്റീഫൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിനയനെയും കല്ലിയൂർ ശശിയെയുമാണ് ലിസ്റ്റിൻ പരാജയപ്പെടുത്തിയത്. ട്രഷറർ ആയി മഹാ സുബൈർ തെരഞ്ഞെടുക്കപ്പെട്ടു. സോഫിയ പോള്, സന്ദീപ് സേനൻ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. ജോയൻ്റ് സെക്രട്ടറിമാരായി ആൽവിൻ ആൻ്റണിയും എം എം ഹംസയും വിജയിച്ചു. 14 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലും ഔദ്യോഗിക പാനൽ മേൽക്കൈ നേടി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടു. 110 വോട്ട് മാത്രമാണ് സാന്ദ്രയ്ക്ക് നേടാനായത്. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിശാഖ് സുബ്രഹ്മണ്യം ആണ് എറ്റവും കൂടുതൽ വോട്ട് നേടിയത്.