ബിരിയാണി ഇല്ലെന്ന് പറഞ്ഞു; കോഴിക്കോട് ഹോട്ടല്‍ ഉടമയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട് ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനാണ് മര്‍ദനമേറ്റത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബിരിയാണി ആവശ്യപ്പെട്ടെത്തിയ ആളോട് കടയുടമ ബിരിയാണി ഇല്ലെന്ന് പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഇയാള്‍ രമേശനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ കാക്കൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.