*അപകടത്തിൽ പരിക്കേറ് ചികിത്സയിലായിരുന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ മരിച്ചു.*

വെഞ്ഞാറമൂട് നെല്ലി വിളവീട്ടിൽ ദിനേഷ് കുമാർ (53) അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു.. സെക്രട്ടറിയറ്റിൽ PWD ഇലക്ട്രിക് സെഷനിലെ ജീവനക്കാരനായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സെക്രട്ടറിയറ്റിനു സമീപം കാൽ നടയായി പോകവെ ബൈക്കിടിച്ചതായി പറയപ്പെടുന്നു. ജനറൽ ആശുപത്രിയിലെ ചികിത്സക്കു ശേഷം വീട്ടിൽ എത്തിയെങ്കിലും അമിതമായ തലവേദനയും ശർദ്ദിലിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. 
ഭാര്യ: സരസ്വതി
മക്കൾ :, അനന്തു , അശ്വന്ത്