ആലംകോട് ഗവ എൽപിഎസിൽ രാഷ്ട്രത്തിന്റെ 79 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ആറ്റിങ്ങൽ: ആലംകോട് ഗവ എൽപിഎസിൽ രാഷ്ട്രത്തിന്റെ 79 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു . വാർഡ് കൗൺസിലർ എ നജാമിന്റെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റീജാ സത്യൻ പതാക ഉയർത്തി. എസ് എം സി ചെയർമാൻ നാസിം സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ ഗാന്ധിദർശൻ യൂണിറ്റ് തയ്യാറാക്കിയ നിർമ്മൽ ലോഷൻ മദർ പി ടി എ പ്രസിഡന്റ് സജ്നയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾ ട്രെയിനി ടീച്ചേഴ്സിന്റെ പിന്തുണയാൽ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ദേശഭക്തിഗാനങ്ങൾ, സ്‌കിറ്റ് അവതരണം, ഡാൻസ് അവതരണങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടി. എല്ലാവർക്കും മധുര വിതരണവും നടന്നു.