കിളിമാനൂർ പനപ്പാം കുന്ന് മലയ്ക്കൽ തോട്ടത്തിൽ (ബി എം വിഹാർ) പരേതരായ ഗോപാലകൃഷ്ണന്റെയും സരയൂദേവിയുടെയും മകൻ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് ബോട്ടണി വിഭാഗം അസി. പ്രൊഫ.ഡോ.മനോജ് (52) അന്തരിച്ചു.
സംസ്കാരം നാളെ
തിരുവനന്തപുരം എം ജി കോളേജ് ബോട്ടണി വിഭാഗം അസി. പ്രഫസർ ഡോ. ജി എസ് മനോജിന്റെ(51) ആകസ്മിക മരണം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും, അതിലുപരി അദ്ദേഹം പഠിപ്പിച്ചിരുന്ന കുട്ടികൾക്കും വലിയ ഷോക്കായി. ഹൃദയാഘാതത്തെ തുടർന്നാണ് മനോജ് വിട പറഞ്ഞത്.
സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു മനോജ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണവാർത്ത ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞിട്ടില്ല.
വിജയകുമാർ നീലകണ്ഠൻ എന്ന വ്യക്തി ഡോക്ടർ മനോജിനെ ഇങ്ങനെ അനുസ്മരിക്കുന്നു.
സൗമ്യതയുടെയും ലാളിത്യത്തിൻ്റെയും പര്യായമായിരുന്നു മനോജ്. ഏവരെയും സ്നേഹത്തൊടെയും മുതിർന്നവരെ ബഹുമാനത്തോടെയും എപ്പോഴും കണ്ടിരുന്ന മഹത് വ്യക്തിത്വം.
തിരുവനന്തപുരത്തായിരുന്നു സ്ഥിരതാമസം എങ്കിലും നാട്ടിലെ മിക്ക വിശേഷങ്ങൾക്കും അദ്ദേഹം ഓടി എത്തുമായിരുന്നത് ഓർക്കുന്നു.
അപ്പോഴൊക്കെ ഞങ്ങൾ മുതിർന്നവരോട് തികഞ്ഞ സ്നേഹ വാത്സല്യങ്ങൾ പുലർത്തിയിരുന്നു.
ഇക്കഴിഞ്ഞ ദിവസം, (23-8-2025) ജനതാ വായനശാലയിൽ നടന്ന പ്രതിഭാസംഗമത്തിലും അദ്ദേഹത്തിന് നേരിട്ട് എത്താൻ കഴിഞ്ഞില്ല എങ്കിലും അമ്മയുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് നൽകുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ കഴിയുന്നില്ല.
കേരള സർവകലാശാല ഗവേഷണ മാർഗ്ഗദർശിയും KPCTA യൂണിറ്റ് സെക്രട്ടറിയുമായിരുന്നു മനോജ്.
പനപ്പാംകുന്ന് കാലായ്ക്കോട് തോട്ടത്തിൽ (ബി.എം വിഹാറിൽ) പരേതനായ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ സാറിന്റെയും സരയു ടീച്ചറിന്റെയും മകനാണ്.
ഭാര്യ ഡോ. ഗായത്രി ദേവി പ്രശസ്തമായ അയ്യപ്പാ കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ്.
ഭൗതിക ദേഹം തിരുവനന്തപുരം എം ജി കോളേജിൽ പൊതുദർശനത്തിന് വച്ച ശേഷം രാത്രി വൈകി കാലായ്ക്കോട് കുടുംബ വീടായ ബി.എം വിവാഹിൽ എത്തിക്കും.
നാളെ രാവിലെ
(26-8-2025) 10 മണിയോടെ സംസ്കാരം നടക്കും.